India
image_print

മണൽക്ഷാമം പരിഹരിക്കാൻ പുതിയ മാർഗവുമായി ഗവേഷകർ

Written by

webtngi1

കെട്ടിട നിർമ്മാണത്തിന് വേണ്ടി വൻതോതിൽ മണൽ ആവശ്യമായതിനാൽ ലോകമെമ്പാടും മണൽക്ഷാമം നേരിടുകയാണ്. പ്രതിവർഷം ലോകത്താകമാനം 40 -50 ബില്യൺ ടൺ മണൽ ആവശ്യമായി വരുന്നുണ്ടെന്നാണ് കണക്ക്. കെട്ടിട നിർമ്മാണത്തിന് വേണ്ടി കോൺക്രീറ്റിൽ സാധാരണയായി 25 ശതമാനം ഉപയോഗിക്കുന്നത് മണലാണ്. നദീതീരങ്ങളിലെ മണൽ ആണ് നിർമ്മാണ പ്രവർത്തനത്തിന് ഏറ്റവും അനുയോജ്യം. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇന്ത്യ, കംബോഡിയ, വിയറ്റ്നാം, എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ മണൽവാരൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലാകട്ടെ മണലിന്റെ കുറവ് അനധികൃത മണൽ ഖനനം വർധിക്കാനും കാരണമായി. നിലവിൽ രാജ്യത്ത് ക്രിമിനൽസംഘം നിയന്ത്രിക്കുന്ന സാൾട്ട് മാഫിയകൾ വരെ ഉണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം അമിതമായ മണൽ ആവശ്യം കണക്കിലെടുത്ത്പുതിയ മാർഗങ്ങൾ കണ്ടെത്താൻ ഗവേഷകർ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
കോൺക്രീറ്റ് മണലിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ഉപയോഗിക്കാമെന്ന് കേംബ്രിഡ്ജ് സർവകലാശാല കോൺക്രീറ്റ് ലെക്ചർ ഡോ ജോൺ ഓർ ഉൾപ്പെടുന്നസംഘം പറയുന്നു.കൂടാതെ ഇന്ത്യയിലെ മണൽ പരിഹാരമാർഗത്തിന് മണലിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കാമെന്നും ഇത് വലിയ അളവിലുള്ള മണലിന്റെ ആവശ്യകത കുറയ്ക്കുമെന്നും മാത്രമല്ല ഇന്ത്യയിലെ തെരുവുകളിലെ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ് ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വളരെ അധികം നിർമാണപ്രവർത്തനം നടക്കുന്ന രാജ്യങ്ങളിൽ കോൺക്രീറ്റിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ജനപ്രീതി വർധിപ്പിക്കുമെന്നും ഇന്ത്യയിലുടനീളം കോൺക്രീറ്റിൽ നിർമ്മിക്കാൻ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പ്രതിപക്ഷം 820 മീറ്റർ മണൽ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.