India
image_print

മദ്യപിച്ച് അയൽ വീട്ടിൽ കയറി മുൻ എംപി; കൈകാര്യം ചെയ്ത് വീട്ടുകാർ

Written by

archanaa chuqwe

മദ്യപിച്ച് പ്രശ്നമുണ്ടാക്കി അയൽ വീട്ടിൽ കയറിയ മുൻ എംപിയെ കൈകാര്യം ചെയ്ത് വീട്ടുകാർ. നീലഗിരി ജില്ലയിലെ അണ്ണാ ഡിഎംകെ മുൻ എംപി ആർ ഗോപാലകൃഷ്ണനാണ് മദ്യപിച്ച് അയൽ വീട്ടിൽ കയറി പ്രശ്നമുണ്ടാക്കിയത്. മദ്യലഹരിയിൽ അയൽവീട്ടിൽ ചെന്ന് കയറിയ എംപിയെ ഗ്രഹനാഥൻ മർദിക്കുകയും ചെയ്തു. ദീപാവലിയുടെ തലേദിവസമാണ് സംഭവം നടന്നത്.

 

മുതലമ്മൻ പേട്ട് പ്രദേശത്താണ് എംപിയുടെ ദീപാവലി ആഘോഷം പ്രശ്നങ്ങളിൽ കലാശിച്ചത്. ഇതോടെ വീട്ടിലുള്ളവർ ചേർന്ന് ഇയാളെ കൈകാര്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ എംപിക്കെതിരെയും ഇയാളെ മർദിച്ചവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഗോപാലകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.എംപിയുടെ മൂക്കിൽ നിന്ന് ചോര ഒലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനൊടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published.