India
image_print

മരക്കാര്‍ യഥാര്‍ത്ഥ ചരിത്രം;ചിത്രം ബാഹുബലിയേക്കാള്‍ വലിയ സ്‌കെയിലിലെന്ന് പ്രിയദര്‍ശന്‍

Written by

webtngi1

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന മരക്കാര്‍ അറബിക്കടലിലെ സിംഹം ബഹുബലിയെക്കാള്‍ വലിയ സ്‌കെയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ യഥാര്‍ത്ഥ ചരിത്രമാണ് പറയുന്നതൊന്നും ബാഹുബലിയെ പോലെ കല്പിതകഥയല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മികച്ച ചിത്രത്തിന് അടക്കമുള്ള ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മരക്കാര്‍ സ്‌പെഷ്യല്‍ എഫക്ട് മേല്‍നോട്ടം നിര്‍വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് ആണ്. മരയ്ക്കാര്‍ അറബിക്കടല്‍ 100 കോടി ബജറ്റ് ചിത്രമാണ്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ഷെട്ടി, പ്രഭു, മഞ്ജുവാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി നിരവധി കഥാപാത്രങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഓഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

Leave a Reply

Your email address will not be published.