India
image_print

മലപ്പുറത്തെ 60 പഞ്ചായത്തുകളിൽ ഇനി ‘സാർ’ വിളിയില്ല

Written by

askshiyas

 

ലപ്പുറത്ത് മുസ്ലിം ലീഗ് ഭരണത്തിലുള്ള 60 ഗ്രാമപഞ്ചായത്തുകളില്‍ ഇനി സാര്‍ എന്ന അഭിസംബോധന ഒഴിവാക്കും. മുസ്ലിം ലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗ് ജനറല്‍ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഓരോ പഞ്ചായത്തിലെയും ഭരണസമിതി ജീവനക്കാരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഈ കാര്യം ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും.

‘പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും ‘സര്‍’ കടന്നുവന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്”, മുസ്ലിം ലീഗ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published.