India
image_print

മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയ്ക്ക് ഇന്ന് ജന്മദിനം

Written by

webtngi1

മലയാളത്തിന്റെ പ്രിയ വാനമ്പാടി കെഎസ് ചിത്രക്ക് ഇന്ന് 58 ആം ജന്മദിനം. പകരംവെക്കാനില്ലാത്ത ശബ്ദമാധുര്യം കൊണ്ട് മലയാളികളുടെ മനസ്സ് നിറച്ച അതുല്യപ്രതിഭ. മലയാളത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല ആ സംഗീത പാടവം. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്കൃതം, അറബിക്, സിംഹള, തുടങ്ങിയ ഭാഷകളിലും കെ എസ് ചിത്ര തന്റെ കഴിവ് തെളിയിച്ചു. ഇന്ത്യൻ സിനിമ ഗാന രംഗത്ത് ഏറ്റവും മികച്ച ഗായിക. 1979 ൽ എം ജി രാധാകൃഷ്ണനാണ് ചിത്രയെ സംഗീതലോകത്തിന് പരിചയപ്പെടുത്തിയത്. പിൽക്കാലത്ത് അറിയപ്പെടുന്ന ഗായികയായി അവർ ഉയർന്നു.

ആൽബം ഗാനങ്ങളിലൂടെ തുടക്കം. അട്ടഹാസം, സ്നേഹപൂർവ്വം മീര, ഞാൻ ഏകനാണ്, തുടങ്ങിയ സിനിമകളാണ് ആദ്യകാല ചിത്രങ്ങൾ. പിന്നീട് തമിഴ് സിനിമാ ലോകത്തിൽ നിന്നും ചിത്രക്ക് ആദ്യ ദേശീയ പുരസ്കാരം. 1986 സിന്ധുഭൈരവി എന്ന സിനിമയിലെ പാടറിയേൻ പഠിപ്പറിയേൻ ഗാനമാണ് ആ നേട്ടം സ്വന്തമാക്കി കൊടുത്തത്. തൊട്ടടുത്ത വർഷം തന്നെ മഞ്ഞൾപ്രസാദവും ചാർത്തി എന്ന ഗാനത്തിലൂടെ മലയാളത്തിനും ദേശീയ പുരസ്കാരം സമ്മാനിച്ചു.

2005 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെൻറിൽ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിത ആയിരുന്നു ചിത്ര. 2009 കിംഗ് ഇൻറർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവൽ ചൈനീസ് സർക്കാരിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയായിരുന്നു ചിത്ര. രണ്ടായിരത്തി ഒന്നിൽ റോട്ടറി ഇൻറർനാഷണൽ അവാർഡിനും അർഹയായി.രവീന്ദ്രൻ ശ്യാം, എസ് പി വെങ്കിടേഷ്, മോഹൻ സിത്താര, കണ്ണൂർ രാജൻ, ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങി നിരവധി ആളുകളുടെ ഗാനവും കെ എസ് ചിത്ര ആലപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.