India
image_print

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

Written by

archanaa chuqwe

യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം കൊടിപുരത്തെ ആര്‍. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി. ജയന്തി (27) കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ വെച്ച് ആസിഡും കത്തിയും ഉപയോഗിച്ചു പരുക്കേല്‍പിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബായിലെ ഒരു സ്ഥാപനത്തില്‍ രാഗേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നു പൊലീസ് പറയുന്നു.

 

അതേസമയം കഴിഞ്ഞ ജൂലൈയില്‍ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുന്‍പു വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയില്‍ തിരിച്ചെത്തി. വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല.കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ എത്താന്‍ രാഗേഷ് സന്ദേശം നല്‍കിയത് അനുസരിച്ച് രാവിലെ രണ്ടുപേരും അപ്പാര്‍ട്‌മെന്റില്‍ കണ്ടുമുട്ടിയപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോള്‍ ഇരുവരും വഴക്കായി.തുടര്‍ന്ന് ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നീട് ജയന്തി വിഷം കഴിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. രാഗേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.