India
image_print

മലയാള സിനിമാ നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

Written by

archanaa chuqwe

ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ 3 നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്.ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന നടന്നത്.ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിം, ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് പരിശോധിക്കുന്നത്.

ഒടിടി പ്ലാറ്റ്ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സമീപകാലത്ത് വലിയ രീതിയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ഉച്ചയ്ക്കാണ് റെയ്ഡ് ആരംഭിച്ചത്.പതിവ് പരിശോധന പോലെയായിരുന്നില്ല ഈ റെയ്ഡ് എന്നാണ് ഉദ്യാഗസ്ഥര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *