India
image_print

‘ദുരന്തമുഖത്തേയ്ക്ക് അനാവശ്യമായി പോകരുത്’; മന്ത്രി കെ രാജന്‍

Written by

archanaa chuqwe

സംസ്ഥാനത്ത് മണ്ണിടിച്ചില്‍ ഉള്‍പ്പടെ നേരിടാന്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകള്‍ മാറി വരുന്നത്. അതിനാല്‍, ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങള്‍ പോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കാലവര്‍ഷക്കെടുതിയില്‍ 12 മുതല്‍ 19 വരെ 39 പേര്‍ മരിച്ചു. അഞ്ച് പേരെ കണ്ടെത്താനുണ്ട്. റെഡ് അലര്‍ട്ട് എന്ന പോലെ നാളെയും മറ്റെന്നാളും സ്ഥിതി നേരിടും.

പശ്ചിമഘട്ടത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ലഭ്യമാക്കും. സമൂഹ മാധ്യമങ്ങളില്‍ അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ഡിആര്‍എഫിന്റെ 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വ്യോമ-നാവിക സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published.