India
മഹാരാഷ്ട്രയിൽ ആദ്യ സിക്ക വൈറസ് കേസ് സ്ഥിരീകരിച്ചു
Last updated on Aug 01, 2021, 11:19 am


മഹാരാഷ്ട്രയിലെ ആദ്യത്തെ സിക വൈറസ് കേസ് സ്ഥിരീകരിച്ചു.പൂനെയിലുള്ള 50 വയസ്സുള്ള ഒരു സ്ത്രീയില്‍ ആണ് ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ സിക വൈറസ് ബാധിച്ച ഇവർ പൂര്‍ണമായും സുഖം പ്രാപിച്ചതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രോഗം ബാധിച്ച സ്ത്രീയും കുടുംബാംഗങ്ങളും ഇപ്പോള്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. സിക വൈറസിന് പുറമേ, ചിക്കുന്‍ഗുനിയയും സ്ത്രീക്ക് ബാധിച്ചിരുന്നു. വെള്ളിയാഴ്ച അണുബാധ സ്ഥിരീകരിച്ച സ്ത്രീയുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.
പരിഭ്രാന്തരാകരുതെന്ന് ഞങ്ങള്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു. ഫീല്‍ഡ് ടീമുകളുടെ സജീവമായ പ്രവര്‍ത്തനം മൂലമാണ് കേസ് കണ്ടെത്തിയതെന്ന് പൂനെ ജില്ലാ പരിഷത്ത് ഉദ്യോഗസ്ഥന് പറഞ്ഞു.
വ്യാപനം തടയുന്നതിനും മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയുഷ് പ്രസാദ് പറഞ്ഞു.
സംസ്ഥാനത്ത് സിക്ക പടരുന്നത് തടയാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ സംഘത്തെ ഗ്രാമത്തിലേക്ക് എത്തിക്കുകയും ചെയ്തു.
ഇവിടെ പ്രതിരോധ നടപടികളെക്കുറിച്ച് നിര്‍ദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്


