India
image_print

മാധ്യമ ചർച്ചകളിൽ സ്ത്രീ വിരുദ്ധ പരാമർശം കൂടി വരുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി

Written by

archanaa chuqwe

മാധ്യമ ചർച്ചയിലെ സ്ത്രീ വിരുദ്ധ പരാമർശം ഗൗരവതരമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീസംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതായും പി സതീദേവി പ്രതികരിച്ചു. അഡ്വ .മനീഷ രാധാകൃഷ്ണന്റെ പരാതി നാളെ നേരിട്ട് കേൾക്കുമെന്നും കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പി സതീദേവി പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശ രീതികൾ വാർത്ത ചാനലുകളിലെ ചർച്ചകളിൽ തുടരുന്നത് നിർത്തണമെന്ന് പി സതീദേവി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മാധ്യമങ്ങളുമായി ചർച്ച നടത്തി മാർഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ ഭാഗത്തുനിന്നാണ് വിവാദ പരാമർശം ഉണ്ടായത്. ഇതിനെ അവതാരകൻ വിനു പിന്തുണയ്ക്കുന്നുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published.