India
മാര്‍പാപ്പയുടെ സദസ്സിൽ അഥിതിയായെത്തി സ്പൈഡര്മാന്
Last updated on Jun 25, 2021, 2:35 pm


Highlights
കൂടിക്കാഴ്ചയുടെ സമയത്ത് മാര്‍പാപ്പ മാസ്ക് ധരിച്ചിരുന്നില്ല.ഇതേതുടർന്ന് കൈയിലുള്ള അധിക മാസ്ക് മാര്‍പാപ്പയ്ക്ക് കൈമാറുകയും ചെയ്തു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സദസ്സിൽ അഥിതിയായെത്തി സ്പൈഡര്മാന്.വത്തിക്കാനില്‍ എല്ലാ ആഴ്ചയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക സദസ് നടക്കാറുണ്ട്. എല്ലാ ബുധനാഴ്ചയുമാണ് ഈ പ്രതിവാര സദസസ് നടക്കുന്നത്. എന്നാൽ ഇന്നലെ ഈ സദസ്സിൽ സർപ്രൈസ് ആയി സ്പൈഡര്മാന് എത്തുകയായിരുന്നു.28കാരനായ മാറ്റിയോ വില്ലാര്‍ഡിറ്റയാണ് സ്പൈഡര്‍മാന്റെ വേഷത്തിലെത്തിയ ഈ കൗതുകമനുഷ്യന്.സദസില്‍ വന്നിരുന്ന ആളുകളുടെയെല്ലാം ശ്രദ്ധ സ്പൈഡര്‍മാനിൽ തന്നെ ആയിരുന്നു.മാര്‍പാപ്പ തന്നെ നേരിട്ടെത്തി ‘സ്പൈഡര്മാന്’ കൈകൊടുത്തു.കൂടിക്കാഴ്ചയുടെ സമയത്ത് മാര്‍പാപ്പ മാസ്ക് ധരിച്ചിരുന്നില്ല.ഇതേതുടർന്ന് കൈയിലുള്ള അധിക മാസ്ക് മാര്‍പാപ്പയ്ക്ക് കൈമാറുകയും ചെയ്തു


