India
മാലിക് ;അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് സലിം കുമാറിന്റെ മകൻ
Last updated on Jul 19, 2021, 1:55 pm


അടുത്തിടെ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയാണ് മാലിക്.മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനായെത്തിയ മാലിക് ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയിട്ടുണ്ട്.ഫഹദിന് പുറമെ നിമിഷ സജയന് വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, ജോജു ജോര്‍ജ്, ഇന്ദ്രാന്‍സ്, സലിം കുമാര്‍, ജലജ, ദിനേശ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, സനല്‍ അമാന്‍ തുടങ്ങിയ മറ്റു താരങ്ങളും ഒന്നിനൊന്ന് മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം കണ്ട പലരും ആരാണ് മികച്ച അഭിനയം കാഴ്ചവച്ചതെന്നും പറയാനാകാത്ത അത്രയും മികവുറ്റതാക്കി അഭിനേതാക്കള്‍.
മാലികിലെ കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കഥ പറഞ്ഞ് പോകുന്നുണ്ട്.അത്തരത്തിൽകഥാപാത്രമായി എത്തിയ ഒരു അച്ഛൻ മകൻ കോംബോയും അമ്മ മകൾ കോംബോയും ഈ ചിത്രത്തിൽ ഉണ്ട്. ആരാന്നു അല്ലെ.സലിം കുമാർ അവതരിപ്പിച്ച മൂസാക്ക എന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകൻ തന്നെയാണ്.മകൻ ചന്തു അച്ഛന്റെ ചെറുപ്പകാലം മികച്ചതായി തീർക്കുകയും ചെയ്തു. അതുപോലെ നടി ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അഭിനയിച്ചതും മകൾ ദേവിയാണ്. ഇത്തരത്തിൽ വ്യത്യസ്തകൾ കൊണ്ട് നിറയുകയാണ് മാലിക്.


