India
image_print

മുംബൈ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു

Written by

archanaa chuqwe

മുംബൈ വിമാനത്താവളത്തില്‍ കൊവിഡ്
പരിശോധനാ നിരക്ക് കുറച്ചു. റാപ്പിഡ് പിസിആര്‍ ടെസ്റ്റിനുള്ള തുകയാണ് കുറച്ചത്.ഇത് 4500 രൂപയില്‍ നിന്ന് 3900 രൂപ ആക്കി ആണ് കുറച്ചത്. ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള തുക 600 രൂപയാക്കി.

പരിശോധനയുടെ ഭാഗമായി 100 രെജിസ്ട്രേഷന്‍ കൗണ്ടറുകളും 60 സാമ്ബ്‌ളിംഗ് ബൂത്തുകളും 100 റാപ്പിഡ് പിസിആര്‍ മെഷീനുകളും വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ എടുക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *