India
image_print

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു

Written by

webtngi1

നടനും എംഎൽഎയുമായ മുകേഷും മേതിൽ ദേവികയും വിവാഹ ബന്ധം വേർപിരിയുന്നു. എട്ടുവർഷത്തെ ദാമ്പത്തിക ജീവിതത്തിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് മേതിൽ ദേവികയാണ് വക്കീൽ നോട്ടീസ് അയച്ചത്. രണ്ടുപേരുടെയും ആശയങ്ങൾ തമ്മിൽ യോജിച്ചു പോകുന്നില്ലെന്നും അതിനാലാണ് വേർപിരിയുന്നതെന്നും മേതിൽ ദേവിക പ്രതികരിച്ചു. മാത്രമല്ല വിവാഹ ബന്ധം വേർപെടുത്തിയശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും അവർ പറഞ്ഞു.

2013 ഒക്ടോബർ 24 നായിരുന്നു മുകേഷും മേതിൽ ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിതകലാ അക്കാദമിയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച പരിചയമാണ് വിവാഹജീവിതത്തിലേക്ക് എത്തിച്ചത്. ആദ്യഭാര്യ സരിതയുമായുള്ള 25 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചാണ് മുകേഷ് മേതിൽ ദേവിക വിവാഹം കഴിച്ചത്. അതേസമയം ഇരുവരുടെയും വിവാഹ വാർത്ത പുറത്തുവന്നതോടെ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തി. ഭാര്യ എന്ന നിലയിൽ മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നതെന്നും സ്ത്രീ സംരക്ഷണത്തിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ മുകേഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.