India
image_print

മുഖം തിരിച്ചറിയല്‍ സിസ്റ്റം പൂട്ടി ഫെയ്‌സ്ബുക്ക്

Written by

archanaa chuqwe

നൂറ് കോടിയിലേറെ ഉപയോക്താക്കളില്‍നിന്നു ശേഖരിച്ച മുഖം തിരിച്ചറിയല്‍ ഡേറ്റ ഡിലീറ്റു ചെയ്യാന്‍ ഫെയ്സ്ബുക്ക്. ഇതോടൊപ്പം തന്നെ കമ്പനിയുടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം പൂട്ടാനും തീരുമാനിച്ചതായി ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റായുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോമെ പെസന്റി വ്യക്മാക്കി. ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണിതെന്നും ജറോമെ പറഞ്ഞു.

ഉപയോക്താക്കളില്‍ മൂന്നിലൊന്നിലേറെ പേരും ഫേഷ്യല്‍ ഡേറ്റ സ്വമേധയാ നല്‍കിയിരുന്നു. അവരെ കമ്പനിക്ക് തിരിച്ചറിയാനും സാധിച്ചിരുന്നു. ഡേറ്റ നീക്കംചെയ്യുമ്പോള്‍ മുഖം തിരിച്ചറിയാനായി 100 കോടിയിലേറെ പേര്‍ക്കായി സൃഷ്ടിച്ച ടെംപ്ലേറ്റുകളും നീക്കുമെന്ന് കമ്പനി അറിയിച്ചു. മിക്ക രാജ്യങ്ങളും ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ വ്യക്തികളെക്കുറിച്ചു ശേഖരിച്ചു കൂട്ടിയിരിക്കുന്ന ഡേറ്റയ്‌ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് ഗൗരവമായി ആലോചിച്ചു വരുന്ന സമയമാണിത്. അതേസമയം, മെറ്റാ എന്ന പുതിയ കമ്പനി സ്ഥാപിച്ചതിനു പിന്നില്‍ ഇതുവരെ പുറത്തറിയാത്ത ലക്ഷ്യങ്ങളുണ്ടാകാമെന്നും വിലയിരുത്തലുണ്ട്.

 

Leave a Reply

Your email address will not be published.