India
image_print

മുഖ്യമന്ത്രിയുടെ റാലിയില്‍ അധ്യാപകര്‍ക്ക് ക്രൂര മര്‍ദനം

Written by

askshiyas

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയില്‍ അധ്യാപകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം.ചൊവ്വാഴ്ച സംഗ്രൂരില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിയില്‍ പ്രതിഷേധിക്കാനെത്തിയ തൊഴിലില്ലാത്ത അധ്യാപകരെയാണ് പോലീസ് മര്‍ദിച്ചത്.. പ്രതിഷേധക്കാരെ പോലീസ് വായ്മൂടിക്കെട്ടുകയും വലിച്ചിഴക്കുകയും വാഹനങ്ങളില്‍ കയറ്റുകയും ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സംഗ്രൂരിലെ ഫത്തേഗഡ് സന്ന ഗ്രാമത്തില്‍ സിമന്റ് ഫാക്ടറി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. അദ്ദേഹം പ്രസംഗം തുടങ്ങാനിരിക്കെ, ബിഎഡ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) യോഗ്യതയുള്ള ഒരു കൂട്ടം അധ്യാപകര്‍ ജോലി ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ വേദിയില്‍ നിന്ന് പോലീസ് വലിച്ചിറക്കി വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വായ പൊത്തിപ്പിടിക്കുന്നതും കാണാമാം.യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന സന്‍ഗ്രൂറിലെ റാലിയില്‍ അധ്യാപകര്‍ പ്രതിഷേധിച്ചിരുന്നു.9000 അധ്യാപക തസ്തികകളിലേക്ക് സര്‍ക്കാര്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മാത്രമാണ് മുഖ്യമന്ത്രി മിടുക്കനെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.