India
image_print

‘മുഖ്യമന്ത്രി താന്‍ ആയിരുന്നുവെങ്കില്‍ കിറ്റെക്‌സ് പ്രശ്‌നം ഒരു ഫോണ്‍ വിളിയില്‍ തീര്‍ത്തേനെ’-സുരേഷ് ഗോപി

Written by

webtngi1

കിറ്റെക്‌സ് പ്രശ്‌നത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. കേരളത്തില്‍ നിന്നും പദ്ധതികള്‍ ഉപേക്ഷിച്ച് തെലുങ്കാന യിലേക്ക് കിറ്റെക്‌സ് പോവുന്നതിനെ കുറ്റ പറയാനാകില്ലെന്നും അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടിയാണ് സാബു എം ജേക്കബ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. മാത്രമല്ല താനായിരുന്നു മുഖ്യമന്ത്രിസ്ഥാനത്ത് ഉണ്ടായിരുന്നെങ്കില്‍ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്കെല്ലാവര്‍ക്കും നല്ലതായി വന്ന ഒന്നിനെ കേവലമായ രാഷ്ട്രീയ കളിയുടെ പേരില്‍ ആരുടെയൊക്കെയോ അഹങ്കാരത്താലും ഒക്കെയാണ് ഇല്ലാതെയാക്കിയതെന്നും അപ്പോള്‍ കുടുംബം പണയം വെച്ച് ഇന്‍വെസ്റ്റ് ചെയ്ത് നില്‍ക്കുന്ന ആള്‍ക്ക് ആ അഹങ്കാരത്തെ മറികടക്കാന്‍ പോകുന്ന കൗണ്ടര്‍ ഓപ്പറേഷന്‍ വേണ്ടി വരും എന്നാണ് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തത് . പ്രശ്‌നം അതിവേഗത്തില്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുല്‌സിതം കളിക്കാനുള്ള തട്ടകം ആകരുത് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

Leave a Reply

Your email address will not be published.