India
image_print

മുഖ്യമന്ത്രിയാകാന്‍ ശ്രമം തുടരും; രമേശ് ചെന്നിത്തല

Written by

archanaa chuqwe

മുഖ്യമന്ത്രിയാകാൻ ശ്രമം തുടരുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ആഗ്രഹിച്ചിട്ട് പരാജയപ്പെട്ടെങ്കിലും ശ്രമം അവസാനിപ്പിച്ചിട്ടില്ല. അവസാനം വരെ അതിനായി പോരാടി വിജയം നേടുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കൽ ആ ലക്ഷ്യം താൻ നേടും,’- എന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് സ്കൂൾ കുട്ടികളുമായി സംവദിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Leave a Reply

Your email address will not be published.