1

മുട്ടില്‍ മരം മുറി കേസ്;പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി

മുട്ടില്‍ മരം മുറി കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന പറഞ്ഞു.മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സംഘത്തിന്റെ അന്വേഷണ പരിധിയില്‍ ഉണ്ട്.

കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രത്യേക സംഘത്തിന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആരോപണവിധേയനായ വനം കണ്‍സര്‍വേറ്റര്‍ക്ക് എതിരേയുള്ള നടപടി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിയമസഭയെ രേഖാമൂലം ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.അതേസമയം, മരം മുറിക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് കോടതി ജാമ്യം നൽകിയിരുന്നു.