India
മുതിർന്ന നേതാക്കൾ കെപിസിസി ഭാരവാഹി നിയമനത്തിൽ ചർച്ചയാരംഭിച്ചു
Last updated on Sep 15, 2021, 9:57 am


കെപിസിസി ഭാരവാഹി നിയമനത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ സുധാകരനും വി ഡി സതീശനും ചർച്ചയാരംഭിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർദേശങ്ങൾ സമർപ്പിക്കും. കെപിസിസി ഭാരവാഹി നിയമനത്തിന് മാനദണ്ഡം രൂപീകരിച്ചേക്കും.
സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളികൾ പോലും കോൺഗ്രസിന്റെ പതനം ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷത്തെ കോൺഗ്രസ് അധികാരത്തിലുള്ളതിനേക്കാൾ ശക്തമാണെന്നും കോൺഗ്രസിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും കൂട്ടിച്ചേർത്തു.


