India
image_print

മുൻ സിബിഐ മേധാവി അലോക് വർമയുടെയും അനിൽ അംബാനിയുടെയും ഫോൺ ചോർന്നതായി റിപ്പോർട്ട്

Written by

webtngi1

മുൻ സിബിഐ മേധാവി അലോക് വർമയുടെയും ബിസിനസ്സ് വ്യവസായിയുമായ അനിൽ അംബാനിയുടെയും ഫോൺ ഇസ്രായേലി സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് ചോർന്നതായി പുതിയ റിപ്പോർട്ട്.സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കം ചെയ്തതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഫോണ്‍ ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച്‌ നിരീക്ഷിക്കാന്‍ ആരംഭിച്ചത്.

റഫാല്‍ ഇടപാട് സമയത്താണ് അനില്‍ അംബാനിയുടെയും ദാസോ കമ്ബനി പ്രതിനിധിയുടെയും ഫോണ്‍ ചോര്‍ത്തിയത്.സർവീസ് അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പാണ് അലോക്കിനെ സിബിഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത്. അലോക് വര്‍മയുടേതെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് നമ്ബറുകള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിരീക്ഷണത്തിനോ ചോര്‍ത്തലിനോ വിധേയമായെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സി.ബി.ഐ തലപ്പത്തെ ഉദ്യോഗസ്ഥരായ അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്നാണ് അലോക് വര്‍മ്മയെ മാറ്റുന്നത്.

അലോക് വര്‍മ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ ശര്‍മ്മയുടെ നമ്ബറും പെഗാസസ് പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.സിബിഐ പോളിസി വിഭാഗം തലവനായിരുന്ന എ കെ ശര്‍മ്മയെയും അന്ന് രാത്രി തന്നെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. 2019 വരെ സിബിഐയില്‍ തുടര്‍ന്ന എ കെ ശര്‍മ്മ ഈ വര്‍ഷം തുടക്കത്തിലാണ് വിരമിച്ചത്. രാകേഷ് അസ്ഥാന നിലവില്‍ സിആര്‍പിഎഫ് തലവനാണ്.

Leave a Reply

Your email address will not be published.