India
മൂന്നാം തരംഗം;75% ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കിയാല് മരണനിരക്ക് കുറയക്കാമെന്ന് ഐസിഎംആര്‍
Last updated on Jul 19, 2021, 1:25 pm


കോവിഡിന്റെ മൂന്നാം തരംഗത്തെ ചെറുക്കാന്‍ വേണ്ടി 75 ശതമാനം ആളുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ തന്നെ ഒരു ഡോസ് വാക്സിന് നല്കാന് സാധിച്ചാല്‍ കോവിഡ് മരണങ്ങള് കുറയുമെന്ന് ഐസിഎംആറിന്റെ പഠനം. മൂന്നാം തരംഗത്തെ എങ്ങനെ ചെറുക്കുമെന്ന ആശങ്കയ്ക്കിടയിലാണ് ഐസിഎംആര്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ 75 ശതമാനം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്കിയാല് മരണനിരക്ക് 30 ശതമാനം വരെ കുറയ്ക്കാമെന്നാണ് പഠനം. അതേസമയംരോഗലക്ഷണങ്ങളോടെയുള്ള അണുബാധകള്‍ 26 ശതമാനം വരെ കുറയ്ക്കാമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
ടെസ്റ്റ് പോസ്റ്റി വിറ്റി നിരക്ക് 0.5 ന് മുകളിലാണെങ്കില്‍ ആ പ്രദേശത്ത് ദ്രുതകര്‍മ്മ വാക്സിനേഷന് ആവിഷ്കരിക്കണമെന്ന നിര്‍ദേശവും പഠനം നല്‍കുന്നുണ്ട്. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഐസിഎംആര്‍ നടത്തിയ മോഡലിംഗ് പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. അതേസമയം ഈ പദ്ധതി അനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സിംഗിള്‍സ് വാക്സിനേഷന് സാധ്യമാക്കുക എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അത് പ്രകാരം 18 വയസും അതില്‍ കൂടുതല്‍ പ്രായമുള്ള 75 ശതമാനം ജനങ്ങള്‍ക്കും ഒരൊറ്റ ഡോസ് നടക്കാന്‍ ഒരു മാസം വേണ്ടിവരുമെന്നും ഐസിഎംആര്‍ വിഭാഗം മേധാവി ഡോക്ടര്‍ സമീരന് പാണ്ട പറഞ്ഞു.


