India
image_print

മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കും; ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Written by

archanaa chuqwe

മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, റേഷന്‍കടകളിലൂടെ പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ഭക്ഷ്യമന്ത്രി പറഞ്ഞു. ഇതിനായി റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കും. ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ നിലവിലെ സാമ്ബത്തിക സാഹചര്യത്തില്‍ നല്‍കാന്‍ കഴിയില്ല. അതൊരു സേവനമായി കാണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.