India
image_print

മൃതദേഹം പുഴയിലെറിയുന്നത് കാണിച്ച ചാനലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയോ?- പരിഹസിച്ച് സുപ്രീംകോടതി

Written by

webtngi1

വാക്സിൻ നയവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം
കേൾക്കുന്നതിനിടെ സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ നിശിത
വിമർശനവും പരിഹാസവും. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച്
മരിച്ചയാളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ
പുറത്തെത്തിച്ച ചാനലിനെതിരേ ആയിരിക്കുമോ അടുത്തതായി
രാജ്യദ്രോഹക്കുറ്റം ചുമത്തുകയെന്ന് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡും
ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും ഉൾപ്പെട്ട ബെഞ്ച് പരിഹാസരൂപേണ
ചോദിച്ചു.സർക്കാരുകളെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കോടതി
ചൂണ്ടിക്കാട്ടി. ചാനലുകൾക്കെതിരായ കേസ് പ്രഥമദൃഷ്ട്യാ
മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തലാണെന്നും കോടതി നിരീക്ഷിച്ചു.

ഉത്തർ‌പ്രദേശിലെ ബൽ‌റാം‌പൂർ ജില്ലയിലാണ് കോവിഡ്
രോഗിയുടെ മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചതോടെയാണ്
പുറംലോകം അറിയുന്നത്.ഗംഗയിൽ വലിച്ചെറിയപ്പെടുന്ന
ആയിരക്കണക്കിന് മൃതദേഹങ്ങൾ ദേശീയ അന്തർദേശീയ ശ്രദ്ധ
നേടിയതിന് ശേഷമാണ് ഈ വീഡിയോ വരുന്നത്. പുണ്യനദിയുടെ
തീരത്ത് ആഴത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ
കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേർ ചേർന്നാണ്
മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്ക് എറിഞ്ഞത്.സിദ്ധാർഥനഗർ
സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ ഉപേക്ഷിച്ചതെന്ന്
പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം, കോവിഡ് പ്രോട്ടോക്കോൾ
അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കൾക്ക്
വിട്ടുനൽകിയതെന്ന് ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫീസർ
മാധ്യമങ്ങളോട് പറഞ്ഞു. മെയ് 25-നാണ് കോവിഡ് ബാധിച്ച്
പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28-ന് മരിച്ചു.
തുടർന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കൾക്ക്
വിട്ടുനൽകിയെന്നും ഇവർ മൃതദേഹം നദിയിൽ
ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കൽ ഓഫീസർ
വിശദീകരിച്ചു.

Leave a Reply

Your email address will not be published.