India
image_print

മെഗാ തിരുവാതിര; ക്ഷമ ചോദിച്ച് സിപിഎം

Written by

archanaa chuqwe

 

തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തില്‍ ക്ഷമാപണം നടത്തി സിപിഎം. ജില്ലാ സമ്മേളനം അവസാനിക്കും മുന്‍പ് സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് വിവാദത്തില്‍ ക്ഷമാപണം നടത്തിയത്.അതേസമയം, തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്ന് തൃശൂരില്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ് പ്രതികരിച്ചു. തൃശൂരില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ചാണ് സമൂഹ തിരുവാതിര സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലായിരുന്നു തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്റെ പരാതിയില്‍ നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം സലൂജ ഉള്‍പ്പടെ കണ്ടലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് കേസ്. പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published.