India
മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും
Last updated on Sep 15, 2021, 10:10 am


ചാമ്പ്യൻസ് ലീഗിൽ നാളെ പുലർച്ചെ 12.30ന് ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഷെക്കെതിരെ സൂപ്പർ താരം ലയണൽ മെസി പിഎസ്ജിക്കായി കളത്തിലിറങ്ങും. പിഎസ്ജിയുടെ ആദ്യ ഇലവനിൽ തന്നെ മെസി ഇറങ്ങുമെന്നാണ് സൂചന. മെസിക്കൊപ്പം നെയ്മറും ഇന്ന് കളത്തിലിറങ്ങും. പിഎസ്ജിയിൽ മെസി, നെയ്മർ, എംബാപ്പെ എന്നീ സൂപ്പർ താരങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരമാവും ഇത്.
മാഞ്ചസ്റ്റർ സിറ്റി, ആർബി ലെയ്പ്സിഗ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പിഎസ്ജി ഉൾപ്പെട്ടിരിക്കുന്നത്. ലീഗിൽ വമ്പന്മാരായ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു.


