India
image_print

മൈൻക്രാഫ്റ്റ് ഗെയിമിന്റെ നേട്ടം ആഘോഷമാക്കി യൂട്യൂബ്

Written by

askshiyas

മൈൻക്രാഫ്റ്റ് ഗെയിമിന്റെ നേട്ടം ആഘോഷമാക്കി യൂട്യൂബ്. പത്ത് വർഷം കൊണ്ട് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമുകളിൽ ഒന്നായി മാറാൻ മൈൻ ക്രാഫ്റ്റിന് സാധിച്ചു. പ്രതിമാസം ആഗോളതലത്തിൽ 14 കോടി സ്ഥിരം കളിക്കാരുണ്ട് ഈ ഗെയിമിന്. ആഗോളതലത്തിൽ പ്രചാരത്തിലുള്ള മൈൻക്രാഫ്റ്റ് വീഡിയോകൾക്ക് യൂട്യൂബിൽ ഒരു ലക്ഷം കോടി വ്യൂസ് ഉണ്ടെന്ന് കണ്ടെത്തിയതിന്റെ ഭാഗമായുള്ള ആഘോഷതിനായി യൂട്യൂബിന്റെ ഹോം പേജ് തന്നെ മൈൻക്രാഫ്റ്റ് തീമിലാണ് ഒരുക്കിയിരിക്കുന്നത്.

 

അതേസമയം 2009 മുതലാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൈൻക്രാഫ്റ്റ് ഉള്ളടക്കങ്ങൾ യൂട്യൂബിൽ വന്ന് തുടങ്ങിയത്. അന്ന് മുതൽ മൈൻക്രാഫ്റ്റിന്റെ ജനപ്രീതി വർധിക്കുകയാണുണ്ടായിട്ടുള്ളത്. മൊജാങ് സ്റ്റുഡിയോസ് ആണ് മൈൻക്രാഫ്റ്റിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കിടയിലും പ്രായപൂർത്തിയായവർക്കിടയിലും മൈൻക്രാഫ്റ്റിന് സ്വീകാര്യതയുണ്ട്.
2019-ലാണ് മൈൻക്രാഫ്റ്റ് വീഡിയോകൾ 50,000 കോടി വ്യൂസ് മറികടന്നത്. 35,000-ൽ ഏറെ ക്രിയേറ്റർമാർ മൈൻക്രാഫ്റ്റ് കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് യൂട്യൂബ് പറയുന്നു.

Leave a Reply

Your email address will not be published.