India
മോദിയെയും അമിത് ഷായെയും ചെരിപ്പൂരി അടിക്കണം; കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം വിവാദത്തില്‍
Last updated on Jul 23, 2021, 8:31 am


പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ചെരിപ്പൂരി അടിക്കണമെന്ന രാജസ്ഥന് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം വിവാദത്തില്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലാണ് എംഎല്‍എ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്.രാജസ്ഥാന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഗണേഷ് ഖോഗ്രയാണ് അസഭ്യ പ്രതികരണം നടത്തിയത്.സംഭവത്തെ തുടര്‍ന്ന് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെഗസസ്ഫോണ് ചോര്‍ത്തലില്‍ ജുഷീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജയ്പൂരില്‍ നടത്തിയ റാലിക്കിടെയായിരുന്നു പ്രസംഗം. ബിജെപിക്കുവേണ്ടിയാണ് രാജസ്ഥാന് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗണേഷ് ഖോഗ്ര ആരോപിച്ചു. ‘നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവര്‍ ടാപ്പ് ചയ്തു. ആര്‍ക്കാണ് ഇത്തരം ദുഷ്പ്രവൃത്തി ചെയ്യാന്‍ സാധിക്കുക. ഇത് മോദിജിക്കും അമിത് ഷാക്കും ചെയ്യാന്‍ സാധിക്കും. അവരെ ചെരിപ്പൂരി അടിക്കണം’- ഖോഗ്ര പറഞ്ഞു.
അതേസമയംഇത് കേണ്‍ഗ്രസിന്റെ പരാമ്പരാഗത ഭാഷയാണെന്ന് രാജസ്ഥാന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ അസഭ്യ പ്രതികരണം നടത്തിയ എംഎല്‍എയ്ക്കെതിരെ കേസ് എടുക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.


