India
image_print

മോദി സര്‍ക്കാര്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ -വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

Written by

webtngi1

പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയ സംഭവം കത്തിക്കയറുമ്പോള്‍ പലരും രൂക്ഷവിമര്‍ശനവുമായി എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ സിദ്ധാര്‍ഥ്. ആരോഗ്യ സേതു ആപ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായില്ലേയെന്ന് സിദ്ധാര്‍ഥ് ചോദിച്ചു.ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അതേസമയം ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതു പോലുള്ള ആപ്പുകള്‍ നിര്‍ബന്ധമാക്കുന്നതെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസിലായില്ലേ ? അവര്‍ നുണ പറയുകയും രഹസ്യമായി നമ്മെ ചാരപ്രവര്‍ത്തനം നടത്തുകയും ചെയ്യും. അതിനാല്‍ തന്നെ എന്തുകൊണ്ടെന്ന ചോദ്യം നാം ചോദിച്ചുകൊണ്ടേയിരിക്കണമെന്‌നും സിദ്ദാര്‍ത്ഥ് കുറിച്ചു. കേന്ദ്രസര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നതിന്റെ പേരില്‍ വേട്ടയാടപ്പെട്ട നടന്‍കൂടിയാണ് സിദ്ദാര്‍ത്ഥ്. ഇതിന്റെ പേരില്‍ താരത്തിന് ബിജെപി ഐടി സെല്ലിന്റെ വ്യാപക വധഭീഷണിക്കും അസഭ്യവര്‍ഷങ്ങള്‍ക്കും ഇരയാകേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published.