India
image_print

യുപിയില്‍ സൗജന്യ ഉപ്പും പരിപ്പുമായി ബിജെപി

Written by

askshiyas

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രവുമായി യുപിയില്‍ സൗജന്യ ഉപ്പും പരിപ്പും. ഉപ്പ്, ഓയില്‍, വെള്ളക്കടല തുടങ്ങിയവ സംസ്ഥാനത്തെ സൗജന്യ റേഷന്‍ പദ്ധതി വഴിയാണ് വിതരണം ചെയ്യുന്നത്. 80,000 റേഷന്‍ കടകള്‍ വഴിയാണ് ആനുകൂല്യം വിതരണം ചെയ്യുക. ഉത്പന്നങ്ങളുടെ പാക്കറ്റിന് പുറത്ത് ചിത്രങ്ങള്‍ക്കൊപ്പം ‘സോചി ഇമാന്‍ദാര്‍, കാം ദാംദാര്‍'(ഉന്നത ചിന്ത, ഉറച്ച പ്രവര്‍ത്തനം) എന്നെഴുതിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിന് ബിജെപി ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്.20 ദിവസം മുമ്പ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നാല് മാസത്തേക്ക് നീട്ടുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു – 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ. കഴിഞ്ഞ വര്‍ഷം കോവിഡ് പാന്‍ഡെമിക് സമയത്ത് ആരംഭിച്ച ഈ പദ്ധതി ഒരാള്‍ക്ക് 5 കിലോ അധിക റേഷന്‍ നല്‍കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം സൗജന്യമായി നല്‍കുന്ന പദ്ധതിയാണ്.

എന്നാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ, കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങലെ കയ്യിലെടുക്കാനുള്ള തന്ത്രവുമായി എത്തിയിരിക്കുകയാണ് ബിജെപി.2022 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും വിജയിച്ച് അധികാരത്തിലെത്താനുള്ള ശ്രമമാണ് ബിജെപിയുടേത്.

Leave a Reply

Your email address will not be published.