India
image_print

യുപിയില്‍ ആസാദ് സമാജ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്‌

Written by

archanaa chuqwe

ത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ദളിത് നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

”യു.പിയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു ബദലായിരിക്കും ഞങ്ങള്‍. എം.എല്‍.എയും മന്ത്രിയും ആക്കാമെന്നുള്ള ഓഫറുകള്‍ ഞാന്‍ നിരസിക്കുകയായിരുന്നു”ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ആസാദ് പറഞ്ഞു. ”സമാജ്‌വാദി പാര്‍ട്ടി 100 സീറ്റ് നല്‍കിയാലും ഞങ്ങള്‍ അവരുടെ കൂടെ പോവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ തടയാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളെ സഹായിക്കും. മായാവതിയുമായും ഞങ്ങള്‍ സഖ്യത്തിന് ശ്രമിച്ചിരുന്നു, പക്ഷെ ആരും തന്നെ ബന്ധപ്പെട്ടില്ല” ആസാദ് പറഞ്ഞു.

Leave a Reply

Your email address will not be published.