India
image_print

യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിലിനെതിരെ പടയൊരുക്കം

Written by

archanaa chuqwe

ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷാഫി പറമ്പിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. ഷാഫി പറമ്പിൽ നിയോജക മണ്ഡലം ഭാരവാഹി നിയമനത്തിൽ ഗ്രൂപ്പ് വീതം വെപ്പ് നടത്തി എന്നതാണ് പരാതി. സംസ്ഥാന ഭാരവാഹികളായ ഒരു വിഭാഗം ആളുകളാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്.

ഷാഫിയെ പ്രസിഡൻ്റായി തുടരാൻ അനുവദിക്കരുതെന്നാണ് പരാതിയിലെ ആവശ്യം. ഷാഫി ഗ്രൂപ്പ് പ്രസിഡൻ്റായി തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും കത്തിൽ ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം രണ്ട് നിയോജക മണ്ഡലം കമ്മറ്റി നിയമനങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.