India
image_print

രണ്ടു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം

Written by

webtngi1

വാക്‌സിന്‍ വിതരണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേരളം. ഒന്നാം ഡോസും രണ്ടാം ഡോസും ചേര്‍ത്ത് ആകെ സംസ്ഥാനത്ത് 2,01, 39,113 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 1, 40, 86, 658 പേര്‍ക്ക് ഒന്നാം ഡോസും 60, 49, 455 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസ്സിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസ്സിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 40 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തവരില്‍ ഏറ്റവും മുന്നില്‍ ഉള്ളത് സ്ത്രീകളാണ്. 1, 04, 71, 907 പേര്‍. പുരുഷന്മാരില്‍ 96, 63, 620 പേരാണ് ഇതുവരെ വാക്‌സിന്‍ എടുത്തത്. 2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെയും മുന്നണിപ്പോരാളികളിലും ഏകദേശം 100 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 5 ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കിയത്

Leave a Reply

Your email address will not be published.