India
image_print

രാജ്യത്ത് ആശ്വാസദിനം;പ്രതിദിന രോഗികളുടെ എണ്ണം30,000ല്‍ താഴെ

Written by

webtngi1

രാജ്യത്ത് ഇനി ആശ്വാസത്തിന്റെ നാളുകളാണ്.കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം30,000ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 29,689 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42,263 പേര്‍ക്കാണ് രോഗ മുക്തി. ഇന്നലെ415 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,21,392 ആയി ഉയര്‍ന്നു.

132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് പുറത്തു വന്നരിക്കുന്നത്.നിലവില്‍ 3,98,100 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,21,495 ആയി. ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 44,19,12,395 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനവുമാണ്.

അതേസമയം കേരളത്തില്‍ ഇന്നലെ 11,586 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59

Leave a Reply

Your email address will not be published.