India
image_print

രാജ്യത്ത് കോവിഡ് കേസുകളും മരണവും കുറയുന്നു; ഇന്നലെ 30,000 കോവിഡ് രോഗികള്‍

Written by

webtngi1

രാജ്യത്ത് കോവിഡ് കേസുകളും മരണവും കുറയുന്നു. 30,093 പുതിയ രോഗികളും . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.കൂടാതെകോവിഡ് മൂലം 374 മരണങ്ങളും രാജ്യത്ത് സ്ഥിതീകരിച്ചു. 45,254 പേര്‍ ഇന്നലെ രോഗമുക്തരായത്. ഇതുവരെ 3,11,74,322 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 3,03,53,710 പേര്‍ രോഗമുക്തരായി. 4,14,482 പേര്‍ മരണമടഞ്ഞു.നിലവില്‍ 4.12 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 19.17 കോടിയായി. നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 17.45 കോടി ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്.

 

 

Leave a Reply

Your email address will not be published.