India
image_print

രാജ്യത്ത് വീണ്ടും നാല്‍പ്പതിനായിരം കടന്ന് കോവിഡ്

Written by

webtngi1

രാജ്യത്ത് വീണ്ടും നാല്‍പ്പതിനായിരം കടന്ന് കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്നലെ 640 മരണങ്ങളാണ് കോവിഡ് മൂലമുണ്ടായത്.4.22 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെകൊവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെ രാജ്യത്ത് മൂന്ന് കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 38,465 പേര്‍ രോഗമുക്തിനേടി. രോഗമുക്തി നിരക്ക് 97.38 ശതമാനമാണ്. ഇതോടെരാജ്യത്ത് 3.06 കോടി പേര്‍ രോഗമുക്തി നേടി.രോഗം സ്ഥിരീകരിച്ചതില്‍ പകുതിയോളം കേരളത്തില്‍ നിന്നാണ്.ഇന്നലെ കേരളത്തില്‍ ഇന്നലെ 22,056 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. ജില്ലകളില്‍ രോഗം വര്‍ദ്ധിച്ചു വരുന്നത് ആശങ്കള്‍ക്ക് ഇടയാക്കുന്നുണ്ട്.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published.