India
image_print

രാജ്യത്ത് 38,164 പേര്‍ക്ക് കൊവിഡ്;മരണസംഖ്യയും കുറയുന്നു

Written by

webtngi1

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതോടൊപ്പം മരണനിര്കകും കുറയുന്നുണ്ട്.രാജ്യത്ത് ഇന്നലെ 499 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 3.11 കോടി പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4.14 ലക്ഷം പേര്‍ മരിച്ചു.കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും കേരളവും മഹാരാഷ്ട്രയും തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇന്നലെ കേരളത്തില്‍ 13,956 പേര്‍ക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. മഹാരാഷ്ട്രയില്‍ 9,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4 40 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പതിനൊന്ന് ലക്ഷം കടന്നു. പതിനേഴ് കോടി നാല്‍പത്തിയൊന്ന് ലക്ഷം പേരാണ് രോഗമുക്തി നേടിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.

Leave a Reply

Your email address will not be published.