India
രാജ്യത്ത് 39,742 പേര്‍ക്ക് കോവിഡ്;മുന്നില്‍ കേരളത്തില്‍
Last updated on Jul 25, 2021, 5:19 am


രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും നാല്പതിനായിരത്തില് താഴെയാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 39,742 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.535 പേരാണ് ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,20,551 ആയി.ഇന്നലെ 39,972 പേര് രോഗ മുക്തി നേടി. നിലവില്‍ രാജ്യത്ത് 4,08,212 പേരാണ് ചികിത്സയില്‍ തുടരുന്നത്.രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.31 ശതമാനമാണ്. പ്രതിവാര നിരക്ക് 2.24 ശതമാനവും.അതേസമയം രാജ്യത്ത് പരിശോധനകളുടെ എണ്ണം കൂടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 45.62 കോടി പരിശോധനകളാണ് നടത്തിയത്.
അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഇന്നലെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയിലേറെയും കേരളത്തില്‍ തന്നെയാണ്. 18,000ത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 51 ദിവസത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മലപ്പുറം ( 2816), തൃശൂര്‍ (2498), കോഴിക്കോട് (2252), എറണാകുളം (2009) എന്നീ നാല് ജില്ലകളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്ക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


