India
image_print

രാജ്യ തലസ്ഥാനം അതീ ഗുരുതരാവസ്ഥയില്‍;അന്തരീക്ഷ മലിനീകരണം പിടിമുറുക്കുന്നു

Written by

archanaa chuqwe

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ദില്ലിയിലെ ഭൂരിഭാഗം അന്തരീക്ഷ ഗുണ നിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ സൂചിക 400 ന് മുകളിലാണ് എത്തി നിൽക്കുന്നത്.

നവംബര്‍ ആദ്യവാരം മുതൽ അപകടകരമായ മലിനീകരണ തോതു നേരിടുന്ന മേഖലയിലെ പല സ്ഥലങ്ങളിലും കാഴ്ചശക്തി 200 മീറ്ററിലേക്ക് ചുരുങ്ങി കഴിഞ്ഞു.രാവിലെയും വൈകീട്ടും ആണ് തലസ്ഥാന നഗരിയില്‍ മലിനീകരണ തോത് കുത്തനെ ഉയരുന്നത്. പകല്‍ സമയത്ത് മുന്നൂറിനോട് അടുക്കുന്ന അന്തരീക്ഷ വായു ഗുണ നിലവാരം രാവിലെയും വൈകീട്ടും നാന്നൂറ്റി അമ്ബതിന് മുകളില്‍ ആണ് രേഖപെടുത്തുന്നത്.

അതേസമയം ഡൽഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം കൂടുകയാണ്. സമീപ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന തോത് ഉയരുന്നതായി ദില്ലി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.നാലായിരത്തോളം വരുന്ന പാടശേഖരങ്ങളില്‍നിന്നു വൈക്കോല്‍ കത്തിച്ചുണ്ടായ പുകയാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിന്റെ ഒരു പ്രധാന കാരണം

കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഉന്നത തല യോഗത്തിന്റെ ഭാഗമായി കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ ദില്ലി സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ അന്തരീക്ഷ താപനില കുറഞ്ഞ സാഹചര്യത്തില്‍ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാന്‍ ഇത് വരെയും കഴിയാത്ത അവസ്ഥയിലാണ് സർക്കാർ.

Leave a Reply

Your email address will not be published.