India
image_print

രാഹുല്‍ ഗാന്ധി ഷാരൂഖ് ഖാന് എഴുതിയ കത്ത് പുറത്ത്

Written by

archanaa chuqwe

ബോളിവുഡിന്റെ കിംഗ് ഖാന്റെ മകന്‍ ആര്യനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷാരൂഖ് ഖാനെഴുതിയ കത്ത് പുറത്ത്. ഒക്ടോബര്‍ 14ന് എഴുതിയ കത്താണ് പുറത്തുവന്നത്. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസം ഷാരൂഖ് ഖാന് അയച്ച കത്തില്‍ കുറിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാനെയും ഭാര്യ ഗൗരിയെയും അഭിസംബോധന ചെയ്ത കത്തില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ”സത്യത്തെ അധികകാലം പണയപ്പെടുത്താന്‍ കഴിയില്ല” എന്ന് എഴുതി.’ഒരുകുട്ടിയും ഇത്തരത്തിലുള്ള പരിചരണം അര്‍ഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’, എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. എത്രയും പെട്ടെന്ന് കുടുംബം ഒന്നാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.ഒക്ടോബര്‍ 3 ന് മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

 

Leave a Reply

Your email address will not be published.