India
റിച്ചാര്‍ഡ് ബ്രന്‍സന്‍ പിന്നാലെ ആമസോണ്‍ തലവനും ബഹിരാകാശത്തേക്ക്
Last updated on Jul 20, 2021, 6:49 am


ശതകോടീശ്വരന്മാകരുടെ കിടമത്സരം ഇപ്പോള്‍ ബഹിരാകാശത്തും വരെ എത്തിയിരിക്കുകയാണ്.റിച്ചാര്‍ഡ് ബ്രന്‍സന്‍ പിന്നാലെ ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ആമസോണ്‍ തലവന്‍ ജെഫ്ബെസോസ് .ബഹിരാകാശ ടൂറിസം മേഖലയ്ക്ക് ഒരു നാഴികക്കല്ലായിരിക്കും ഈ യാത്ര.ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേഡ് എന്ന ബഹിരാകാശപേടകത്തിലാണു ബെസോസിന്റെയും സംഘത്തിന്റെയും യാത്ര. ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലന് ഷെപേഡിന്റെ സ്മരണാര്‍ഥമാണു പേടകത്തിനു പേരു നല്‍കിയിരിക്കുന്നത്.
ബഹിരാകാശത്തേക്കുള്ള യാത്രയില്‍ ജെഫ് ബെസോസിനൊപ്പം സഹോദരന് മാര്‍ക്ക് ബെസോസ് , 82 കാരി വാലി ഫങ്ക്, 18വയസുള്ള ഒലിവര്‍ ഡീമന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉള്ളത്.
ഈ ബഹിരാകശ യാത്ര വിജയകരമായി പര്യവസാനിച്ചാല്‍ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായിരിക്കും ഫങ്ക്. യുഎസിലെ ആദ്യ വൈമാനികയും മുമ്പ് നാസയുടെ പരിശീലനത്തില്‍ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാന്‍ പരിശിലനം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. കൂടാതെ ഈ യാത്ര പൂര്‍ത്തീകരിച്ചാല്‍ ഒലിവര്‍ ഡീമാന് ആയിരിക്കും ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രകന് എന്ന പദ്ധവി അലങ്കരിക്കുക. മാത്രമല്ല ഈ യാത്ര പൂര്‍ത്തീകരിച്ചാല്‍ ടൂറിസം അടിസ്ഥാനത്തില്‍ ബഹിരാകാശത്തെക്കുള്ള യാത്രയും ഉടന്‍ ആരംഭിക്കും.
നേരത്തെ വെര്‍ജിന്‍ ഗലാക്റ്റിക് കമ്പനിയുടെ ഉടമയുംബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സനും ബഹിരാകാശത്തേക്ക് പറന്നിരുന്നു. ഈ പര്യവേഷണത്തില്‍ ഇന്ത്യന്‍ വംശജയായ സിരിഷ ബന്ദ്ല അടക്കം ആറ് കമ്പനി ജീവനക്കാരാണ് ബഹിരാകാശത്തേക്ക് പറന്നത്. വിര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് പേടകത്തില്‍ ന്യൂ മെക്സിക്കോയില്‍ നിന്ന് 2021 ജൂലൈ 11 നായിരുന്നു ഇവരുടെ യാത്ര.


