India
image_print

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘം വരുന്നു

Written by

webtngi1

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുവാന്‍ വേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ജില്ലാ സപ്ലൈ ഓഫീസര്‍ വരെയാണ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നൂറില്‍പരം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ബിപിഎല്‍ കാര്‍ഡ് ഉണ്ടെന്നാണ് കണ്ടെത്താല്‍. റേഷന്‍ വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ മറ്റാവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തിന് ചുമതല നല്‍കിയത്.തിങ്കളാഴ്ച മുതലാണ് സംഘം പരിശോധന ആരംഭിക്കുക.

അതേസമയം ഓണം പ്രമാണിച്ച് വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 10 കിലോ സ്‌പെഷല്‍ അരിയും മുന്‍ഗണനാകാര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും അധികമായി നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ അറിയിച്ചിരുന്നു. ഇത്തവണ ഓണസമ്മാനമായി പതിനഞ്ചിനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ഉപ്പ് മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ്, തുടങ്ങിയവയും പായസം തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളുമാണ് കിറ്റില്‍ ഉള്‍പ്പെട്ടിടുള്ളത്. കൂടാതെ പരിസ്ഥിതി സൗഹാര്‍ദ്ദ തുണിസഞ്ചിയിലായിരിക്കും സ്‌പെഷ്യല്‍ കിറ്റ് വിതരണം

Leave a Reply

Your email address will not be published.