India
image_print

ആര്യന്‍ ഖാന്‍ നാളെ വരെ എന്‍സിബി കസ്റ്റഡിയില്‍ തുടരും

Written by

archanaa chuqwe

 ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ കേസില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നാളെ വരെ എന്‍സിബി കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ അഭിഭാഷകന്‍ നാളെയാണ് കോടതിയില്‍ സമര്‍പ്പിക്കുക. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തു. 15 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എന്‍സിബി പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published.