India
image_print

ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ നയൻതാരയും ചിരഞ്ജീവിയും ഒരുമിക്കുന്നു

Written by

webtngi1

Highlights

ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ നയൻതാര അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്

മലയാളത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ നയൻതാര അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ നായികയായാണ് താരം എത്തുന്നത്. തെലുങ്ക് ചിത്രത്തിന്റെ ഫ്ലാഷ് ബാക്ക് മാറ്റങ്ങൾ വരുത്തിയാണ് ചിത്രമൊരുക്കുന്നത്. ഫ്ലാഷ് ബാക്കിൽ പ്രണയ കഥ കൂടി ചേർത്താണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ റീമേക്ക് ഉപേക്ഷിക്കുന്നതായി മേയ് അവസാനവാരം തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രചരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിക്കൊണ്ട് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നു. ‘ചിരു 153’ ആയി ഒരുങ്ങുന്ന സിനിമയുടെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എസ് തമന്‍ ആണ് സംഗീത സംവിധാനം.

മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് ആരാധകർക്ക് വേണ്ടിയാണ് ചിത്രത്തിൻറെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published.