India
image_print

ലോക്ക്ഡൗണിനെതിരെ ഓസ്ട്രേലിയയില്‍ പ്രതിഷേധം

Written by

webtngi1

ആസ്‌ട്രേലിയയിലെ കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍. കോവിഡിനെപ്പോലും വകവെയ്ക്കാതെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിഡ്‌നി, മെല്‍ബന്‍, ബ്രിസ്‌ബെന്‍ എന്നീ നഗരങ്ങളിലാണ് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചത്. നിയന്ത്രണങ്ങല്‍ ലംഘിച്ച പ്രതിഷേധിച്ച അറുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോക്ക്ഡൗണിനെതിരെ പ്രതിഷേധിക്കാനെത്തിയവരാകട്ടെ മാസ്‌ക് പോലും ധരിക്കാതെയാണ് എത്തിയത്. പല സ്ഥലങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കുപ്പികളെറിഞ്ഞു. സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഒക്ടോബര്‍ വരെ നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം.

ആസ്‌ട്രേലിയയില്‍ കോവിഡ് ഡെല്‍റ്റാ വകഭേദ വ്യാപനം പടര്‍ന്ന് പിടിച്ചതോടെയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.ആവശ്യങ്ങള്‍ക്കല്ലാതെ ആരും തന്നെ വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്.രണ്ട് പേരില്‍ കൂടുതല്‍ പൊതുസ്ഥലത്ത് ഒത്ത് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കാത്ത ഒരു വിഭാഗം ആളുകളില്‍ കോവിഡ് വ്യാപിച്ചതോടെയാണ് ലോക്കൗണ്‍ കടുപ്പിക്കാനുള്ള തീരുമാനം എടുത്തത്.

Leave a Reply

Your email address will not be published.