India
image_print

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Written by

webtngi1

ലോക് ഡൗണിലും കൊറോണ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്  മാനദണ്ഡ പരിഷ്‌കരിക്കാന്‍ ഒരുങ്ങി  കേരള സര്‍ക്കാര്‍. അതിനുവേണ്ടി പുതിയ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുമെന്ന്  കോവിഡ്  അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങളായി നീണ്ടുപോകുന്ന  ലോക് ഡൗണിനെതിരെയുള്ള ജനരോക്ഷം  കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതിനാല്‍  ശാസ്ത്രീയമായി ബദര്‍ മാര്‍ഗ്ഗം കണ്ടെത്തുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.  കൂടാതെ ടെസ്റ്റ് പോസ്റ്റിവിറ്റിയെ  മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം  ഇനിയും തുടരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍  വിദഗ്ധ സമിതി അംഗങ്ങളോടും  ആരോഗ്യ വിദഗ്ധരോടും  മുഖ്യമന്ത്രി നിര്‍ദ്ദേശവും  നല്‍കിയിട്ടുണ്ട്.

അതേസമയം  സംസ്ഥാനത്ത് കൊറോണ നിയന്ത്രണം ഇനി പ്രാദേശികതലത്തില്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടി പി ആര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എത്രത്തോളം ഇളവുകള്‍ നല്‍കാം എന്ന കാര്യത്തില്‍ വിദഗ്ധസമിതിക്കും സംശയമുണ്ട്.കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍  കേന്ദ്രസംഘവും കേരളത്തില്‍ എത്തിയിട്ടുണ്ട്.  ഇവരുടെ  അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ തീരുമാനം. അതേസമയം  കോവിഡ് കണക്കിലെടുത്തുള്ള  വാരാന്ത്യലോക്ഡൗണ്‍ തുടരും.

 

Leave a Reply

Your email address will not be published.