India
ലോക്ക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും നേതാക്കളും
Last updated on Jul 26, 2021, 4:18 am


സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്ക്കുമ്പോള് മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യഹരിദാസ് എംപി അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായി ആരോപണം. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. വി.ടി ബല് റാം,റിയാസ് മുക്കോളി, പാളയം പ്രദീപ്, തുടങ്ങി നേതാക്കള്‍ക്കൊപ്പമാണ് രമ്യ ഹരിദാസ് എംപി ചന്ദ്ര നഗറിലെ ഹോട്ടലില്‍ എത്തിയത്.നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാന്‍ എം പി യും സംഘവും എത്തിയത് ശ്രദ്ധയില്‍ പെട്ട ഒരാളാണ് ഇവരുടെ വീഡിയോ അടക്കം ചിത്രീകരിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ ഹോം ഡെലിവറി അല്ലാതെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഭക്ഷണം കഴിക്കാനല്ല പാഴ്സല്‍ വാങ്ങാനാണ് താന്‍ എത്തിയതെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്ന് എംപി പറഞ്ഞു. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.


