India
ലോക്സഭാ അംഗസംഖ്യ 1,000 ആക്കാന്‍ ബി.ജെ.പി നീക്കമെന്ന് കോണ്‍ഗ്രസ്
Last updated on Jul 26, 2021, 8:12 am


2024 ന് മുമ്പ് ലോക്സഭ അംഗസമഖ്യ 1000 മോ അതില്‍ കൂടുതലോ വര്‍ദ്ധിപ്പിക്കാന്‍ ബിജെപി നീക്കമെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൂടിയാലോചന ഇല്ലാതെ ഇത്തരം നീക്കം നടത്തരുതെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയ ശേഷം മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ജെ.പി. എം.പിമാരില്‍നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചുവെന്ന് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇത് നടപ്പാക്കുന്നതിന് മുന്‍പ് ബഹുജനാഭിപ്രായം തേടേണ്ടതുണ്ട്- തിവാരി കൂട്ടിച്ചേര്‍ത്തു.നിലവില്‍ ലോക്സഭയില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങളുണ്ട്. രാജ്യത്തിനായി നിയമങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് എംപിയുടെ ജോലി എന്നും തിവാരി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ചാണ് പാര്ലമെന്റേറിയന്റെ പങ്ക് വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസന അവശ്യകാര്യങ്ങള്‍ പരിപാലിക്കുന്നതിനായി 73, 74 ഭരണഘടനാ ഭേദഗതികള്‍ നിയമസഭാ സമ്മേളനങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കത്തിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് തിവാരി വ്യക്തമാക്കി.
My @INCIndia colleague @pravchak had done some modelling a while back on what Lok Sabha would look like as per current electors averaged on 7.6 electors per constituency as he had picked up something similar similar from his sources. 1200 Seats
Tamil Nadu would be biggest looser pic.twitter.com/H19Tt4AFDI— Manish Tewari (@ManishTewari) July 26, 2021


