India
image_print

ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു?; വനിതാ എംപിമാര്‍ക്കൊപ്പം ചിത്രവുമായി ശശി തരൂര്‍

Written by

archanaa chuqwe

ലോക്സഭയിലെ വനിതാ എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എംപി ആറു വനിതാ എംപിമാരുടെ നടുവില്‍ നില്‍ക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചിരിക്കുന്നത്. ‘ആരു പറഞ്ഞു ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമില്ലെന്ന്’ എന്നായിരുന്നു ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം ഇപ്പോള്‍ വൈറലാണ്. ബാരാമതി എംപി സുപ്രിയ സുലെ, പട്യാല എംപി പ്രണീത് കൗര്‍, ദക്ഷിണ ചെന്നൈ എംപി തമിഴാച്ചി തങ്കപാണ്ഡ്യന്‍, ജാദവ്പൂര്‍ എംപി മിമി ചക്രവര്‍ത്തി, ബസിര്‍ഹത്ത് എംപി നുഷ്രത് ജഹാന്‍, കരൂര്‍ എംപി എസ് ജോതിമണി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിച്ചപ്പോള്‍ ഷെയര്‍ ചെയ്ത പോസ്റ്റിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.പാര്‍ലമെന്റംഗത്തെ നിഷ്‌കരുണം ട്രോളുകയും ചിലര്‍ അദ്ദേഹത്തിന്റെ ട്വീറ്റ് ‘ലൈംഗികവിവേചനം’, ‘അനാദരവ്’ എന്ന് അവകാശപെടുകയും ചെയ്തു. എന്നാല്‍ വനിതാ എംപിമാര്‍ മുന്‍കൈയ്യെടുത്ത് തമാശയായി എടുത്ത ചിത്രമാണെന്നും അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും ശശി തരൂര്‍ പറയുന്നു. ഈ ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ജോലി സ്ഥലത്തെ സൗഹൃദത്തിന്റെ ഭാഗമായതിനാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published.