India
image_print

ലോട്ടറിയെടുത്തിട്ടും സമ്മാനമില്ല; ഭാഗ്യനമ്പര്‍ പറഞ്ഞ ആള്‍ദൈവത്തെ അടിച്ചുകൊന്നു

Written by

askshiyas

ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാമദാസ് ഗിരി(56)യെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്.ശനിയാഴ്ച രാവിലെ ലഖ്നൗവില്‍ നിന്ന് 450 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ബിജ്നോര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് 70 വയസ്സുള്ള ആള്‍ദൈവത്തെ ക്ഷേത്രപരിസരത്തോട് ചേര്‍ന്നുള്ള മുറിയില്‍ മരിച്ച നിലയില്‍ കണ്ടിത്തിയത്.നംഗ്ല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നംഗ്ല ഗ്രാമത്തിലെ ജയ് കാളി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മരിച്ച രാം ദാസ് ഗിരിയെന്ന് ബിജ്നോര്‍ പോലീസ് സൂപ്രണ്ട് (എസ്പി) ധരം വീര്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താന്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ക്ഷേത്രപരിസരത്തോട് ചേര്‍ന്നുള്ള ഗാരേജ് കം റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോട്ടറി ഫലപ്രവചനം തെറ്റിപ്പോയതിനാണ് ആള്‍ദൈവത്തെ തലയ്ക്കടിച്ചുകൊന്നത്. മുഹമ്മദ് ജിഷാന്‍ എന്നയാളാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. രാംദാസ് ഗിരിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്കു ലോട്ടറി ലഭിച്ചിട്ടുണ്ടെന്നാണ് അനുയായികള്‍ പറയുന്നത്. ഇതു കേട്ടാണ് ജിഷാന്‍ ഇയാളുടെ അടുക്കല്‍ എത്തിയത്. തലയ്ക്കടിയേറ്റാണ് ഗിരി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.